
ദുബായ്: മധ്യപൂർവേഷ്യൻ തീരത്തിന് സമീപം ഒമാൻ ഉൾക്കടലിൽ ഇസ്രയേൽ ചരക്കുകപ്പലിൽ സ്ഫോടനം. കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനത്തെത്തുടർന്ന് സമീപത്തുള്ള തുറമുഖത്തേക്ക് കപ്പൽ അടുപ്പിച്ചു. എം.വി ഹേലിയസ് റേ എന്ന കപ്പലിലാണ് സ്ഫോടനം നടന്നതെന്ന് സമുദ്ര രഹസ്യാന്വേഷണ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ ദമാൽ നിന്നും പുറപ്പെട്ട കപ്പൽ പെട്ടെന്ന് ദിശമാറ്റുകയായിരുന്നു. സ്ഫോടനകാരണം വ്യക്തമല്ലെന്നും ഇറാൻ സൈന്യത്തിന്റെ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ബഹ്റൈനിലെ അമേരിക്കൻ നാവികസേന വൃത്തങ്ങൾ അറിയിച്ചു. സ്‌ഫോടനത്തിന്റെ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും രണ്ട് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ കപ്പലിൽ ദ്വാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്.