
ദുബായ്: ദുബായിൽ കൊവിഡ് നിയന്ത്രണങ്ങൾ റമദാൻ ആരംഭിക്കുന്നതു വരെ നീട്ടിയതായി ദുരന്തനിവാരണ സുപ്രിം സമിതി. കൊവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീട്ടാൻ ഷേഖ് മൻസൂർ ബിൻ മുഹമ്മദ് അൽമക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന ദുബായ് നിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത്.
ദുബായിലെയും യു.എ.ഇയിലെയും കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന്റെ വേഗതയെയും കമ്മിറ്റി പ്രശംസിച്ചു. വ്യാഴാഴ്ച വരെ 5.8 ദശലക്ഷത്തിലധികം വാക്‌സിൻ ഡോസുകളും 30 ദശലക്ഷത്തിലധികം പരിശോധനകളും യു.എ.ഇയിൽ നൽകി. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന പ്രതിരോധ കുത്തിവയ്പ്പുകളും പരിശോധനകളും നടത്തിയ രാജ്യമാണ് യു.എ.ഇ.