
ലോക്ഡൗൺ നമ്മളെ പഠിപ്പിച്ച കാര്യങ്ങൾ ചെറുതൊന്നുമല്ല. പുറത്തിറങ്ങണം എന്ന ആഗ്രഹം ആവശ്യങ്ങൾക്കു വഴിമാറി. ബാറിൽ വന്ന് മദ്യപിച്ചിരുന്നവർ വീട്ടിലിരുന്ന് ആവശ്യം നിറവേറ്റുന്നത് ശീലിച്ചുവെന്ന് ബൈജു പറയുന്നു. തനിക്ക് അത്യാവശ്യം പാചകമൊക്കെ അറിയാം. ലോക്ക്ഡൗൺ സമയത്ത് ധാരാളം കാര്യങ്ങൾ പഠിച്ചു. വെറുതേ ഇരിക്കുന്ന സമയത്ത് ആളുകൾ പാചകമടക്കമുള്ള കാര്യങ്ങൾ ശ്രമിച്ച് നോക്കുമെന്നും ബൈജു പറയുന്നു.
1981-ൽ രണ്ടു മുഖങ്ങൾ എന്ന ചിത്രത്തിൽ ബാല താരമായിട്ടാണ് ബൈജുവിന്റെ സിനിമാപ്രവേശം. 1982-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലൂടെയാണ് ബൈജു ശ്രദ്ധിക്കപ്പെടുന്നത്.
മുഴുവൻ വീഡിയോ കാണാം