viral-videos

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലെ തേപ്പ്കാരിയെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. തേപ്പ്കാരിയെ മലയാളികൾ ഏറ്റെടുത്തതും സ്വാസികയെന്ന നടിയുടെ വിജയം തന്നെയാണ്. എന്നാൽ സമാന അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായതായി സ്വാസിക പറയുന്നു. തനിക്കുണ്ടായിരുന്ന പ്രണയത്തിൽ നിന്നും സ്വയം ഒഴിഞ്ഞുമാറുകയായിരുന്നു. കാരണം പറയാതെയുള്ള പിൻമാറ്റമായതിനാൽ അതിനെ തേപ്പായി കണക്കാക്കാം. എന്നാൽ തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് സ്വാസിക പറയുന്നു.

സിനിമകളിലും സീരിയലുകളിലുമായി അഭിനയത്തിൽ സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സ്വാസിക നിറസാന്നിധ്യമാണ്.

മുഴുവൻ വീഡിയോ കാണാം