
വടക്കാഞ്ചേരി: പുന്നംപറമ്പ് മച്ചാട് ഗവ.സ്‌കൂളിന് സമീപം താമസിക്കുന്ന തേർമഠം വർഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കിണർ കുഴിക്കുന്നതിനിടെ അപൂവ ഇനം പാമ്പുകളെ കണ്ടെത്തി. കിണർ കുഴിക്കുന്നത് പാതിയായപ്പോൾ നടുഭാഗത്ത് കാണപ്പെട്ട മാളത്തിലാണ് പാമ്പുകളെ കണ്ടെത്തിയത്. ആദ്യം ഒരു പാമ്പിനെയാണ് കണ്ടത്.
പിന്നീട് ഒരു കൂട്ടം പാമ്പുകൾ കൂട്ടത്തോടെ പുറത്തേക്കു ചാടി. പതിനഞ്ചോളം വരുന്ന പാമ്പുകളെ തൊഴിലാളികൾ ബക്കറ്റിലാക്കി. സാധാരണ പാമ്പുകളെ പോലെ തലയും വാലുമുള്ള പാമ്പുകൾ വെള്ളത്തിൽ വസിയ്ക്കുന്നവയാണ്. വാഴാനിയിൽ നിന്നും വനപാലകരെത്തി പാമ്പുകളെ കൊണ്ടുപോയി. ഇവയെ പിന്നീട് വാഴാനി അണക്കെട്ടിൽ നിക്ഷേപിച്ചു. മണ്ണിനടിയിൽ കാണപ്പെടുന്ന അപൂവ്വ ഇനം മത്സ്യ ഇനത്തിൽപെട്ട പാമ്പുകളാണ് ഇവയെന്ന് വനപാലകർ പറഞ്ഞു.