
പ്രോഗ്രാമുകളും ഷൂട്ടിംഗുകളുമായി ബന്ധപ്പെട്ട യാത്രകൾ കിടിലം ഫിറോസിന് ധാരാളമുണ്ട്. അത്കൊണ്ട് തന്നെ പലപ്പോഴും ദിവസത്തിന്റെ പകുതിയിലധികം സമയവും കാറിൽ തന്നെയാകും. നേരത്തെ ഫിറോസിന്റെ കയ്യിലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റിനെക്കുറിച്ച് മറക്കാനാവാത്ത ഓർമ്മകളാണുള്ളത്. കേരളത്തിന് അകത്തും പുറത്തുമായി സിനിമയുമായി ബന്ധപ്പെട്ട ഓട്ടത്തിന് സ്വിഫ്റ്റിന്റെ ഉപയോഗം ഒഴിച്ച്കൂടാനാകാത്തതായിരുന്നു. സ്വിഫ്റ്റ് വിൽക്കുന്നതിന് മുൻപ് തന്നെ സിനിമയിൽ അഭിനയിക്കാനായത് ഫിറോസ് ഭാഗ്യമായി കരുതുന്നു. സച്ചിൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് സ്വിഫ്റ്റിലാണ് പോയിരുന്നത്.
കുടുംബവുമായി ഏറ്റവും കൂടുതൽ യാത്രചെയ്തിട്ടുള്ളതും സ്വിഫ്റ്റിലാണെന്ന് ഫിറോസ് ഓർക്കുന്നു. സെഡാൻ മോഡലിനോടുള്ള ഇഷ്ടക്കൂടുതലാണ് സ്വിഫ്റ്റ് മാറി സിയാസിലേക്കുള്ള പറിച്ചു നടൽ. സ്വിഫ്റ്റിൽ കുടുംബവുമായി യാത്ര ചെയ്യുമ്പോൾ എല്ലാരുമായി കൂടുതൽ ചേർന്ന് ഇരിക്കുന്ന അനുഭവമാണ് ലഭിക്കുന്നത്. ഇത് തന്നെയാകാം സ്വിഫ്റ്റിനോടുള്ള ഇഷ്ടക്കൂടുതലെന്ന് ഫിറോസ് കരുതുന്നു.
മുഴുവൻ വീഡിയോ കാണാം