lgs

തിരുവനന്തപുരം: മന്ത്രി എ കെ ബാലനുമായി നടത്തിയ ചർച്ചയെ തുടർന്ന് എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അനുകൂല സമീപനമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ പറഞ്ഞത്. ആവശ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും അവർ പറഞ്ഞു. നൈറ്റ് വാച്ച്മാൻ തസ്തികയുടെ ജോലിസമയം എട്ട് മണിക്കൂറാക്കി പുതിയ തസ്തിക സൃഷ്ടിക്കുന്നത് പരിഗണിക്കുമെന്നും ഇങ്ങനെ ഉണ്ടാകുന്ന തസ്തികകളിൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നുതന്നെ നിയമനം നടത്തുമെന്ന ഉറപ്പുലഭിച്ചതായും ഉദ്യോഗാർത്ഥികൾ പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നതായും ഇവർ പറഞ്ഞു. സമരത്തിനു പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടികൾക്കും മാദ്ധ്യമങ്ങൾക്കും ഉദ്യോഗാർത്ഥികൾ നന്ദി അറിയിക്കുകയും ചെയ്തു. എന്നാൽ രേഖാമൂലം ഉറപ്പ് ലഭിക്കുംവരെ സമരം തുടരുമെന്ന് സി പി ഒ ഉദ്യോഗാർത്ഥികൾ പറഞ്ഞു.


ഇ​ന്ന് ​രാ​വി​ലെ​ 11മണിക്കായിരുന്നു മ​ന്ത്രി​ ​എ.​കെ​ ​ബാ​ല​നും​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളും​ ​ത​മ്മി​ലു​ള​ള​ ​ച​ർ​ച്ച നടന്നത്. എ​ൽ.​ജി.​എ​സ് ​റാ​ങ്ക്ഹോ​ൾ​ഡേ​ഴ്സ് ​ന​ട​ത്തു​ന്ന​ ​സ​മ​രം​ 34​ ​ദി​വ​സ​വും​ ​സി.​പി.​ഒ​ ​റാ​ങ്ക് ​ഹോ​ൾ​ഡേ​ഴ്സ് ​ന​ട​ത്തു​ന്ന​ ​സ​മ​രം​ 21​ ​ദി​വ​സ​വും​ ​പി​ന്നി​ട്ടു.​ ​ഇ​വ​ർ​ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ആ​രം​ഭി​ച്ച​ ​നി​രാ​ഹാ​ര​ ​സ​മ​രം​ 14​ ​ദി​വ​സം​ ​പി​ന്നി​ട്ടു.​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കു​റ​വാ​യ​ ​സ്‌​കൂ​ളു​ക​ളി​ലെ​ 2011​ ​മു​ത​ലു​ള്ള​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​നോ​ൺ​ ​അ​പ്രൂ​വ്ഡ് ​ടീ​ച്ചേ​ഴ്സ് ​യൂ​ണി​യ​ൻ​ ​ന​ട​ത്തു​ന്ന​ ​നി​രാ​ഹാ​ര​ ​സ​മ​രം​ ​പെ​രു​മാ​റ്റ​ച​ട്ടം​ ​നി​ല​വി​ൽ​ ​വ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​വ​സാ​നി​പ്പി​ച്ചു.