viral-videos

പ്രതികരിക്കേണ്ട കാര്യങ്ങളിൽ താൻ പ്രതികരിക്കുക തന്നെ ചെയ്യും അതിന് ഒരു മടിയുമില്ല. ഇതാണ് ഷാജിയുടെ ലൈൻ. സമൂഹമാദ്ധ്യമങ്ങളിലെ വിവാദ വിഷയങ്ങൾ പലതും താൻ അറിയാത്തത് കൊണ്ടാണ് പ്രതികരിക്കാത്തത്. കാരണം താൻ അതിൽ സജീവമല്ല എന്നത്കൊണ്ടാണ്. ഇൻസ്റ്റാ​ഗ്രാം ഉപയോ​ഗിക്കുമെങ്കിലും ശരിയായ രീതിയിൽ ഉപയോ​ഗിക്കാൻ അറിയില്ല. എങ്കിലും സാമൂഹികപ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യും.

കോമഡി രം​ഗത്ത് നിന്നാണ് പാഷാണം ഷാജി സിനിമിൽ എത്തുന്നത്. വെള്ളിമൂങ്ങയിലെ കൊച്ചാപ്പി, അമർ അക്ബർ അന്തോണി എന്ന ചിത്രത്തലെ ദുരന്തം തുടങ്ങി നിരവധി വേഷങ്ങളാണ് ഷാജി യാഥാർത്ഥ്യമാക്കിയത്. ബിഗ് ബോസ് റിയാലിറ്റി ഷോ ഷാജിയെ കൂടുതൽ ശ്രദ്ധേയനാക്കി.

മുഴുവൻ വീഡിയോ കാണാം