
യൂട്യൂബ് എടിഎം മെഷീനാണെന്നാണ് പലരുടേയും തെറ്റിദ്ധാരണ. അത്തരത്തിലുള്ള മിഥ്യാധാരണയിൽ ജോലി കളഞ്ഞ ദമ്പതികളുടെ കഥ ഇവിടെ സുജിത് ഭക്തൻ പങ്കുവെയ്ക്കുന്നു. ഇന്ന് നമ്മൾ കുറേ വീഡിയോ എടുത്ത് യൂട്യൂബിൽ ഇട്ടാൽ നാളെ മുതൽ രൂപ കിട്ടുമെന്നതല്ല അതിന്റെ രീതി. നമ്മൾ ഇഷ്ടപ്പെടുന്ന വിഷയം നന്നായി അവതരിപ്പിക്കുക. രൂപ ക്രമേണ വരും- സുജിത് ഭക്തൻ പറയുന്നു.
അതുപോലെത്തന്നെ കുട്ടികളെക്കൊണ്ട് യൂട്യൂബ് ചാനൽ ചെയ്യിപ്പിക്കുകയെന്നത് ഇപ്പോൾ പല മാതാപിതാക്കളുടേയും ട്രൻഡാണ്. അതൊരു തെറ്റായ പ്രവണതയാണെന്നാണ് സുജിത് ഭക്തന്റെ അഭിപ്രായം. കുട്ടികൾ പഠിക്കേണ്ട സമയത്ത് പഠിക്കുകതന്നെ വേണം. മറ്റു വഴികൾ തേടിയാൽ പഠിത്തത്തിൽ ശ്രദ്ധ കുറയുമെന്നാണ് സുജിത് ഭക്തൻ കരുതുന്നത്.
മുഴുവൻ വീഡിയോ കാണാം