
സിനിമയിൽ തിരക്കേറിയാൽ തിരുവനന്തപുരം സ്വദേശികളായ പലരും കൊച്ചിയിലേക്ക് താമസം മാറുന്നത് പതിവാണ്. എന്നാൽ 40 വർഷം സിനിമാരംഗത്ത് നിന്നിട്ടും ബൈജു തിരുവനന്തപുരം വിട്ടിട്ടില്ല. തിരുവനന്തപുരത്തോട് ഒരു പ്രത്യേക സ്നേഹമുണ്ടെന്ന് ബൈജു പറയുന്നു. മാത്രമല്ല കൊച്ചിയെ അപേക്ഷിച്ച് തിരുവനന്തപുരത്ത് തിരക്ക് കുറവാണെന്നുള്ളതും സൗകര്യങ്ങളെല്ലാം ലഭ്യമാണെന്നുള്ളതും എടുത്ത് പറയേണ്ടതാണ്. താൻ തിരുവനന്തപുരം വിട്ട് എവിടേക്കും പോകില്ലെന്ന് ബൈജു പറയുന്നു.
ബൈജുവിന്റെ തിരുവനന്തപുരം ശൈലിയും ഡയലോഗുകളും പ്രേക്ഷകമനസിൽ വളരെ മുൻപേ പതിഞ്ഞതാണ്. മുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ബൈജു 1981 ൽ ബാലതാരമായാണ് സിനിമാരംഗത്തെത്തുന്നത്.
മുഴുവൻ വീഡിയോ കാണാം