കാലാവധി തീർന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തെണമെന്ന ആവശ്യവുമായി ഒരൂകൂട്ടം ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനുമുന്നിൽ സമരം ചെയ്യുകയാണ്. എന്നാൽ കാലാവധിതീർന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നും എങ്ങനെ നിയമനം നടത്തുമെന്നും അതിനിവിടെ നിയമമുണ്ടോ എന്നുമാണ് സർക്കാർ ചോദിക്കുന്നത്. തിരഞ്ഞടുപ്പ് അടുത്തിരിക്കുന്നവേളയിൽ ഉദ്യോഗാർത്ഥികളെ പിന്തുണക്കുന്ന രാഷ്ട്രീയപാർട്ടികളുടെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പ്രതിപക്ഷ സമരങ്ങൾ പുത്തരിയല്ലാത്ത സർക്കാർ കാലാവധി തീർന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ നിർവാഹമില്ലെന്ന് കടുപ്പിച്ച് പറയുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികളുടെ സമരത്തിനും റാങ്ക് ലിസ്റ്റിനും എന്ത് സംഭവിക്കും? നേർക്കണ്ണ് അന്വേഷിക്കുന്നു...
