military-coup

മ്യാ​ൻ​മ​റി​ൽ​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ​നേ​രെ​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​വെ​ടി​വ​യ്പ്പി​ൽ​ ​18 പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.​സൈ​നി​ക​ ​അ​ട്ടി​മ​റി​യ്ക്കെ​തി​രെ​ ​ക​ഴി​ഞ്ഞ​ ​കു​റ​ച്ച് ​നാ​ളു​ക​ളാ​യി​ ​രാജ്യത്ത് വ​ൻ​ ​ജ​ന​കീ​യ​ ​പ്ര​തി​ഷേ​ധം​ ​ന​ട​ക്കു​ക​യാ​ണ്.​ ​എ​ന്നാ​ൽ,​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ഇ​ത്ര​യ​ധി​കം​ ​പേ​ർ​ ​പ്ര​തി​ഷേ​ധ​ത്തി​നി​ടെ​ ​കൊ​ല​പ്പെ​ടു​ന്ന​ത്.​ ​
ജ​ന​ക്കൂ​ട്ട​ത്തെ​ ​പി​രി​ച്ചു​ ​വി​ടാ​ൻ​ ​സാ​ധി​ക്കാ​തെ​ ​വ​ന്ന​തോ​ടെ,​ ​യം​ങ്കൂ​ണി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​‌​ക്ക് ​നേ​രെ​ ​പൊ​ലീ​സ് ​വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ​നേ​രെ​ ​ക​ണ്ണീ​ർ​വാ​ത​വും​ ​ഗ്ര​നേ​ഡു​ക​ളും​ ​പൊ​ലീ​സ് ​പ്ര​യോ​ഗി​ച്ചു.​ ​
നി​ര​വ​ധി​ ​പേ​ർ​ക്കാ​ണ് ​സം​ഘ​ർ​ഷ​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ത്.
കി​ഴ​ക്ക​ൻ​ ​പ​ട്ട​ണ​മാ​യ​ ​ദാ​വെ​യ്‍​യി​ലും​ ​പൊ​ലീ​സ് ​വെ​ടി​വ​യ്പ്പു​ണ്ടാ​യി.​ ​
പൊ​തു​റോ​ഡി​ൽ​ ​ത​മ്പ​ടി​ച്ച​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ​നേ​രെ​ ​പൊ​ലീ​സ് ​വെ​ടി​യു​തി​ർ​ത്തു.​ ​ഇ​ന്ന​ലെ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സം​ഘ​ട​ന​യാ​ണ് ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ​ആ​രം​ഭ​മി​ട്ട​ത്.​ ​ത​ല​സ്ഥാ​ന​ത്തെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​തെ​രു​വാ​യ​ ​ഹ്‍​ലെ​ദാ​നി​ൽ​ ​ഇ​വ​ർ​ ​പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി​ ​ത​ടി​ച്ചു​കൂ​ടി.​ ​
പി​ന്നാ​ലെ​ ​സൈ​ന്യം​ ​ഇ​വ​രെ​ ​ബ​ലം​പ്ര​യോ​ഗി​ച്ച് ​നീ​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​ഇ​തോ​ടെ​ ​നൂ​റു​ക​ണ​ക്കി​ന് ​പേ​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സു​ര​ക്ഷാ​സേ​ന​യെ​ ​ത​ട​യാ​നാ​യി​ ​ജ​ന​ങ്ങ​ൾ​ ​ബാ​രി​ക്കേ​ഡു​ക​ൾ​ ​സ്ഥാ​പി​ച്ചു.
യം​ങ്കൂ​ൺ,​​​ ​മാ​ണ്ട​ലെ​യ്‍,​​​ ​ദാ​വെ​യ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​ണ്.​ ​
സ​മാ​ധാ​ന​ ​മാ​ർ​ഗ്ഗ​ത്തി​ലൂ​ടെ​ ​സ​ഞ്ച​രി​ച്ച​ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പൊ​ലീ​സി​ന്റെ​ ​ഇ​ട​പെ​ട​ൽ​ ​മൂ​ലം​ ​ക​ലാ​പ​ക​ലു​ഷി​ത​മാ​യി​ ​മാ​റു​ക​യാ​യി​രു​ന്നു.​ ​ഇ​തു​വ​രെ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം​ 800​ ​പേ​രെ​യെ​ങ്കി​ലും​ ​അ​റ​സ്റ്റ് ​ചെ​യ്തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.

 മ്യാൻമറിലെ യു.എൻ സ്ഥാനപതിയെ പുറത്താക്കി

സൈനിക അട്ടിമറിയ്ക്കെതിരെ പ്രതികരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ട മ്യാൻമറിലെ യു.എൻ സ്ഥാനപതി ​ക്യോ ​മോ​ ​തു​ന്നിനെ സൈന്യം പുറത്താക്കി. മ്യാൻമർ സ്റ്റേറ്റ് ടെലിവിഷൻ എം.ആർ.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്യോ മോ രാജ്യത്തെ ഒറ്റുകൊടുക്കുകയും സ്ഥാനപതിയുടെ അധികാരവും ഉത്തരവാദിത്വങ്ങളും ദുരുപയോഗം ചെയ്തതായും പ്രസ്താവനയിൽ സൈന്യം വ്യക്തമാക്കി.

 വൻ ഭൂരിപക്ഷത്തിൽ മ്യാൻമറിൽ അധികാരത്തിലേറിയ ആംങ് സാൻ സൂ ചി സ‌ർക്കാരിനെ ഫെബ്രുവരി ഒന്നിനാണ് പട്ടാളം അട്ടിമറിച്ചത്. പട്ടാളം തടവിലാക്കിയ സൂ ചി ഉൾപ്പെടെയുള്ള നേതാക്കളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ദീർഘകാലം പട്ടാള ഭരണത്തിലായിരുന്ന മ്യാന്മർ ജനാധിപത്യത്തിലേക്ക് മടങ്ങിവന്ന് ഏതാനും വർഷങ്ങൾ മാത്രം പിന്നിടുമ്പോഴാണ് തിരിഞ്ഞെടുപ്പിലെ കൃത്രിമം ചൂണ്ടിക്കാട്ടി പട്ടാളം വീണ്ടും അധികാരം പിടിച്ചെടുത്തത്.