
മലയാളത്തിൽ സൂപ്പർഹിറ്റായ അയ്യപ്പനും കോശിയുടെ ഹിന്ദി റീമേക്കിൽ അയ്യപ്പനും കോശിയുമാവാൻ ജോൺ എബ്രഹാമും അഭിഷേക് ബച്ചനും. പതിമൂന്ന് വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ദൊസ്താന ആയിരുന്നു ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. ജോണിന്റെ തന്നെ നിർമ്മാണ കമ്പനിയായ ജെ എ എന്റർടൈൻമെന്റിന്റ ബാനറിൽ ജോൺ എബ്രഹാം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രം ആരാണ് സംവിധാനം ചെയ്യുക എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
ജൂലൈയിൽ പത്താൻ പൂർത്തിയാക്കുന്നതോടെ ജോൺ അയ്യപ്പനും കോശിയും റീമേക്കിൽ ജോയിൻ ചെയ്യും. മുമ്പ് ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമായതിനാൽ ത്രില്ലിലാണെന്ന് ജോൺ പറഞ്ഞു. അതേസമയം, ദസ്വി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ആഗ്രയിലാണ് അഭിഷേക് ബച്ചൻ . ഇതിന് ശേഷം ബിഗ് ബുൾ , ബോബ് വിശ്വാസ് എന്നീ രണ്ട് ചിത്രങ്ങളുടെ പ്രൊമോഷൻ തിരക്കുകളിലാകും അഭിഷേക്. തുടർന്ന് ജൂണിൽ അയ്യപ്പനും കോശിയും റീമേക്കിൽ ജോയിൻ ചെയ്യും.