
മഹേഷ് നാരായണൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന അറിയിപ്പിൽ നായകനായി കുഞ്ചാക്കോ ബോബൻ. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് അറിയിപ്പ്. ഷെബിൻ ബക്കറും മഹേഷ് നാരായണനുമൊപ്പം കുഞ്ചാക്കോ ബോബനും നിർമ്മാണ പങ്കാളിയാകുന്നു.ചിത്രത്തിലെ മറ്റുതാരങ്ങളെ കുറിച്ച് വ്യക്തതയായിട്ടില്ല .ജൂണിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. എറണാകുളമാണ് പ്രധാന ലൊക്കേഷൻ. ഫഹദ് ഫാസിലിനെ നായകനാക്കി സജിമോൻ പ്രഭാകരൻ സംവിധാനം ചെയ്യുന്ന 'മലയൻ കുഞ്ഞ് " എന്ന സിനിമയുടെ രചനയും ക്യാമറയും എഡിറ്റിംഗും മഹേഷ് നാരായണനാണ്. ഈ ചിത്രത്തിന് ശേഷം അറിയിപ്പ് പ്രീ പ്രൊഡക്ഷനിലേക്ക് കടക്കും. സീ യു സൂണാണ് മഹേഷ് നാരായണന്റേതായി ഏറ്റൊവുമൊടുവിലെത്തിയ ചിത്രം. മേയ് റിലീസാവുന്ന 'മാലിക്ക്" ആണ് മഹേഷ് നാരായണന്റെ അടുത്ത ചിത്രം.മാർട്ടിൻ പ്രക്കാട്ടിന്റെ 'നായാട്ട്", അപ്പു ഭട്ടതിരിയുടെ 'നിഴൽ", അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന 'ഭീമന്റെ വഴി" എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ മറ്റ് പ്രൊജക്ടുകൾ.