kk

നാഗ്‌പൂര്‍: മറ്റൊരു വിവാഹം കഴിക്കുന്നത് എതിർത്ത കൊല്ലാൻ വാടകക്കൊലയാളിക്ക് ക്വട്ടേഷൻ കൊടുത്ത യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. മഹാരാഷ്ട്ര മഹാപുര്‍ സ്വദേശിയായ ഇരുപതുകാരിയാണ് അറസ്റ്റിലായത്. വാടകക്കൊലയാളിയും പിടിയിലായി.

കഴിഞ്ഞ ഫെബ്രുവരി 25നാണ് ചന്ദു മഹാപുര്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. വിവാഹിതനായ ചന്ദു ഇരുപതുകാരിയുമായി അടുപ്പം പുലർത്തിയിരുന്നു. യുവതി മറ്റൊരു വിവാഹം കഴിക്കുന്നതിന് ചന്ദു എതിർത്തതാമ് കൊലപാതകത്തിന് ഇടയാക്കിയത്.തുടർന്ന് യുവതി കാമുകന്റെ സുഹൃത്തും ബന്ധുവും കൂടിയായ വാടകക്കൊലയാളിയായ ഗുജ്ജാറിനെ സമീപിക്കുകയായിരുന്നു. ഒന്നരലക്ഷം രൂപയും കൃത്യം നടത്തിക്കഴിഞ്ഞാല്‍ ലൈംഗികബന്ധവും ആയിരുന്നു യുവതി വാഗ്ദാനം ചെയ്തത്.

.

കൊല്ലപ്പെട്ട ചന്ദുവും ഗുജ്ജാറും തമ്മില്‍ പണത്തിന്റെ പേരില്‍ നേരത്തെ തന്നെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കൃത്യം നടന്ന ദിവസം ചന്ദുവിനെ കാണാനെത്തിയ ഗുജ്ജാര്‍, മദ്യപിക്കാനെന്ന പേരില്‍ ഇയാളെ കൂട്ടിക്കൊണ്ടു പോയ ശേഷമാണ് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ച്‌ വീഴ്ത്തിയ ശേഷം കഴുത്തറുത്തായിരുന്നു കൊലപാതകം. തുടര്‍ന്ന് 200 അടിയോളം ദൂരം മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോയി സമീപത്തുള്ള ഒരു പ്രദേശത്ത് ഉപേക്ഷിച്ചു. സംഭവദിവസം ഇരുവരും ബൈക്കില്‍ ഒരുമിച്ച്‌ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ലോക്കല്‍ ക്രൈംബ്രാഞ്ച് പൊലീസാണ് ഗുജ്ജാറിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ തന്നെ ഗൂഢാലോചന കുറ്റത്തിന് യുവതിയെയും അവരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.