
ബീജിംഗ്: കൊവിഡിന്റെ ഉത്ഭവം തേടി ചൈനീസ് പ്രവിശ്യയായ വുഹാനിലെ വൈറസ് ഗവേഷണ ലാബ് സന്ദർശിച്ച് ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സംഘം. ലാബിലെ പ്രമുഖ വൈറോളജിസ്റ്റുമായും സംഘം കൂടിക്കാഴ്ച നടത്തി. മൂന്നര മണിക്കൂറോളം സംഘം കനത്ത സുരക്ഷയുള്ള ലാബിൽ ചെലവഴിച്ചു. ഈ ലാബിൽ നിന്നാണ് വൈറസ് പുറത്തുപോയതെന്ന് ആരോപണമുയർന്നിരുന്നു. വൈറസിന്റെ ആദ്യവാഹകയായ ബാറ്റ് വുമൺ എന്നറിയപ്പെടുന്ന സ്ത്രീയുമായും സംഘം കൂടിക്കാഴ്ച നടത്തി.