
കീവ് : കൊവിഡ് കാലത്തിന് ശേഷം ആദ്യമായി മത്സരത്തിനിറങ്ങിയ ഇന്ത്യൻ വനിതാ ഗുസ്തിതാരം വിനേഷ് ഫോഗാട്ടിന് സ്വർണത്തിളക്കം . ഉക്രെയ്നിൽ നടന്ന ഔട്ട്സ്റ്റാൻഡിംഗ് ഉക്രേനിയൻ റെസ്‌ലേഴ്സ് ആൻഡ് കോച്ചസ് മെമ്മോറിയൽ ടൂർണമെന്റിൽ 53 കിലോ വിഭാഗത്തിൽ ബെലറൂസ് താരം കലാസിസൻസ്കേയെ കീഴടക്കിയാണ് വിനേഷ് പൊന്നണിഞ്ഞത്.2017ലെ ലോകചാമ്പ്യനായിരുന്നു കലാസിസൻസ്കേ.ആദ്യ ഘട്ടത്തിൽ 4-0ത്തിന് വിനേഷ് മുന്നിലെത്തിയിരുന്നെങ്കിലും ബെലറൂസ് താരം 4-4ന് സമനില പിടിച്ചു.ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 10-8 നായിരുന്നു വിനേഷിന്റെ വിജയം.