സിനിമാ, സീരിയൽ താരം വിവേക് ഗോപൻ ബി.ജെ.പിയിൽ ചേർന്നു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരിൽ വിജയ് യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വിവേക് ഗോപനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.