imran-khan-

ഇസ്ലാമാബാദ്​: നിയന്ത്രണരേഖയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിറുത്തൽ കരാർ സ്വാഗതം ചെയ്​ത്​ പാകിസ്ഥാൻ പ്രധാമന്ത്രി ഇമ്രാൻ ഖാൻ. കരാർ പാകിസ്ഥാൻ പൂർണമായി പാലിക്കുമെന്നും ഇന്ത്യയുമായുള്ള മറ്റ്​ പ്രശ്​നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ അതിനുള്ള സാഹചര്യം ഒരുക്കണം. കശ്​മീർ ജനതയുടെ സ്വയംഭരണമെന്ന അവകാശം ഇന്ത്യ അംഗീകരിക്കണം. സമാധാനത്തിനായി എന്തു നടപടിക്കും പാകിസ്​താൻ തയ്യാറാണ് ​-ഇമ്രാൻ ട്വീറ്റ്​ ചെയ്​തു.