
തിരുവനന്തപുരം: 'ശ്രീപത്മനാഭസ്വാമിക്ഷേത്രം ഒരു നഗരത്തിന്റെ കഥ' എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആദ്യത്തെ അവലോകനയോഗം കവടിയാറിലെ ഡിയോഡേറ്റ് ഹോംസ് ആസ്ഥാനത്ത് വെച്ച് നടന്നു. രാജകുടുംബാംഗവും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതി അംഗവുമായ അവിട്ടം തിരുനാൾ ആദിത്യവർമ്മ വിശിഷ്ട അതിഥിയായിരുന്നു.
ചടങ്ങിൽ പ്രശസ്ത ചരിത്രകാരന്മാർ ഉൾപ്പെടെ ഉള്ള ഗ്രൂപ്പിന്റെ സ്ഥാപക അംഗങ്ങളാണ് പങ്കെടുത്തത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും തിരുവിതാംകൂറും സംബന്ധിയായ ആയ ഏറ്റവും വലിയ ഫേസ്ബുക്ക് കൂട്ടായ്മയിൽ നിന്ന് വന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ചചെയ്യപ്പെടുകയും, സത്വരമായ വികസന നടപടികളിലേക്ക് തീരുമാനമാവുകയും ചെയ്തു.