
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ റവന്യൂ ഉദ്യോഗസ്ഥ ആനി ജീവനൊടുക്കിയ സംഭവത്തിൽ ലാന്റ് റവന്യു കമ്മിഷണറേറ്റിലെ സഹപ്രവർത്തകർക്കെതിരെ പ്രതിഷേധം ഉയരുന്നു. ആനിയുടെ ഫോണിൽ നിന്ന് ലഭിച്ച നമ്പരിൽ ലാന്റ് റവന്യു കമ്മിഷണറുടെ സി.എ ഉൾപ്പെടെയുള്ളവരെ വിവരം അറിയിച്ചെങ്കിലും സഹപ്രവർത്തകർ ഫോണിലൂടെ ബന്ധപ്പെടുകയോ നേരിട്ടെത്തുകയോ ചെയ്യാത്തത് ദുരൂഹമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലൈജു ഉൾപ്പെടെയുള്ളവർ ആരോപിച്ചു. മേശപ്പുറത്തെ ഡയറിയിൽ ആത്മഹത്യയ്ക്ക് കാരണക്കാരായ ജീവനക്കാരുടെ പേരുകൾ ആനി പരാമർശിച്ചിട്ടുണ്ട്.
സംഭവത്തിൽ 'അന്വേഷണം ആരംഭിച്ചുവെന്നും ഫോറൻസിക് പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയെന്നും അഞ്ചുതെങ്ങ് സി.ഐ ജെർളിൻ ബി. സ്കറിയ പറഞ്ഞു.