rally

കൊ​ൽ​ക്ക​ത്ത​:​ ​ബംഗാളിൽ നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് തുടക്കമിട്ട്​ ​കൊൽക്കത്തയിൽ ഇ​ട​ത്-​ ​കോ​ൺ​ഗ്ര​സ് ​സ​ഖ്യ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പതിനായിരങ്ങളെ

അണിനിരക്കി മൂ​ന്നാം​ ​മു​ന്ന​ണി​യു​ടെ​ ​കൂ​റ്റ​ൻ​ ​റാ​ലി​ ​ന​ട​ന്നു.​ ​കൊ​ൽ​ക്ക​ത്ത​ ​ബ്രി​ഗേ​ഡ്​​ ​പ​രേ​ഡ്​​ ​ഗ്രൗ​ണ്ടി​ൽ​ ​ന​ട​ന്ന​ ​സ​മ്മേ​ള​ന​ത്തി​ൽ ​സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സീ​താ​റാം​ ​യെ​ച്ചൂ​രി​ ​റാ​ലി​യെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്തു.​ ​കോ​ൺ​ഗ്ര​സ്​​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്​​ ​അ​ധീ​ർ​ ​രഞ്ജൻ​ ​ചൗ​ധ​രി,​ ​​​കോ​ൺ​ഗ്ര​സ്​​ ​നേ​താ​വും​ ​ഛ​ത്തീ​സ്​​ഗ​ഡ്​​ ​മു​ഖ്യ​മ​​​ന്ത്രി​യു​മാ​യ​ ​ഭൂ​പേ​ഷ്​​ ​ബാ​ഗ​ൽ,​​​ ​, സി.പി.ഐ നേതാവ് ഡി.രാജ, മുതിർന്ന സിപിഎം നേതാവ് ബിമൻ ബോസ്, ഐ.​എ​സ്​.​എ​ഫ്​​ ​നേ​താ​വ്​​ ​അ​ബ്ബാ​സു​ദ്ദീ​ൻ​ ​സി​ദ്ധി​ഖി​ ​തു​ട​ങ്ങി​യ​വ​രും​ ​പ​ങ്കെ​ടു​ത്തു.

​ശ​നി​യാ​ഴ്ച​ ​മു​ത​ൽ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​നി​ര​വ​ധി​പ്പേ​ർ​ ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​യി​ ​ട്രെ​യി​നി​ലും​ ​ബ​സു​ക​ളി​ലു​മാ​യി​ ​ബ്രി​ഗേ​ഡ്​​ ​ഗ്രൗ​ണ്ടി​ലേ​ക്കെ​ത്തി​യി​രു​ന്നു.

കോൺഗ്രസും സി.പി.എമ്മും നേതൃത്വം നല്കുന്ന മതേതര ചേരി തൃണമൂലിനെയും ബി.ജെ.പിയെയും തോല്പിക്കുമെന്ന് ഈ കൂറ്റൻ റാലി അത് തെളിയിക്കുമെന്നും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.