drishyam-2

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം എന്ന ചിത്രം മലയാള സിനിമയിലെ നാഴികക്കല്ലായി മാറുകയും, ശേഷം നാല് ഇന്ത്യൻ ഭാഷകളിലേക്കും, രണ്ടു വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയും ചെയ്തു. അത് കൂടാതെ മറ്റു രണ്ടു വിദേശ ഭാഷകൾ കൂടി സംസാരിക്കാൻ ദൃശ്യം ഒരുങ്ങുമ്പോൾ, ഇന്ത്യൻ സിനിമാ ലോകവും ഇന്ത്യൻ സിനിമാ ആസ്വാദകരും ഇപ്പോൾ ആഘോഷിക്കുന്നത് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആണ്. ഫെബ്രുവരി പതിനെട്ടിന് രാത്രി ആമസോൺ പ്രൈം റിലീസ് ആയെത്തിയ ഈ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ഭാഷയുടേയും ദേശങ്ങളുടേയും അതിരുകൾ ഭേദിച്ച് നേടുന്നത് അഭൂതപൂർവമായ വിജയമാണ്.

കേരളത്തിന് പുറത്തും , ഇന്ത്യക്കു പുറത്തുമുള്ള സിനിമാ ആസ്വാദകർ വരെ ദൃശ്യം 2 എന്ന ചിത്രത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഇപ്പോഴിതാ ഒരു കൂട്ടം മോഹൻലാൽ ആരാധകരായ സിനിമാ പ്രേമികൾ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള മണാലിയിലെ മഞ്ഞു പുതഞ്ഞ മലനിരകളിൽ വെച്ച് ദൃശ്യം 2 എന്ന ചിത്രത്തിന്റെ വിജയമാഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. മോഹൻലാലിന്റെ ചിത്രമുള്ള ദൃശ്യം 2 ബാനറുമായി മണാലിയിലെ മലനിരകളിൽ നിൽക്കുന്ന ഈ സിനിമാ പ്രേമികളുടെ ചിത്രങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്.

ഒരു മലയാള ചിത്രം ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഇത്രയധികം ആഘോഷിക്കുന്നത് ഇത് ആദ്യമായാണ് എന്ന് തന്നെ പറയേണ്ടി വരും. സോഷ്യൽ മീഡിയയിൽ മുഴുവൻ ദൃശ്യം 2 എന്ന ചിത്രവും ഇതിലെ മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനവുമാണ് ചർച്ചാ വിഷയം. മോഹൻലാൽ എന്ന നടന് ഇന്ത്യ മുഴുവൻ ഈ ചിത്രത്തോടെ ലഭിച്ചിരിക്കുന്ന ജനപ്രീതി മലയാള സിനിമയുടെ ഇത്രയും വർഷത്തെ ചരിത്രത്തിൽ തന്നെ മറ്റൊരാൾക്കും ലഭിച്ചിട്ടില്ല എന്നും പറയേണ്ടി വരും. ഏതായാലും ഒരു മലയാള ചിത്രം ഇന്ത്യ മുഴുവൻ ഒറ്റകെട്ടായി ആഘോഷിക്കുന്ന കാഴ്ച ഓരോ മലയാളികൾക്കും വലിയ അഭിമാനം പകരുന്ന ഒന്ന് തന്നെയാണെന്ന് പറയാതെ വയ്യ.

India Celebrating #Drishyam2 😍😍

All the way from #Manali 😻😻😻

Mohanlal fans club

#IndiaCelebratingDrishyam2 #Mohanlal

Posted by Mohanlal Fans Club on Saturday, 27 February 2021