kk-

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ഫ്ളക്സ് ബോർഡ് മറ്റുന്നതിനെ ചൊല്ലി ബിജെ പി പ്രവർത്തകരും തഹസിൽദാരും തമ്മിൽ തർക്കം. സ്ഥലത്ത് വി വി രാജേഷ് അടക്കമുള്ള ബിജെപി നേതാക്കൾ സ്ഥലത്തെത്തി. മുൻകൂട്ടി നിർദേശം നൽകിയില്ല എന്നാണ് ബി.ജെ.പി പ്രവർത്തകർ ആരോപിക്കുന്നത് തർക്കത്തെതുടർന്ന് സബ് കളക്ടർ എത്തി പ്രവർത്തകരുമായി സംസാരിക്കുകയാണ്

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകളിലെ ഫ്ളക്സുകളും നീക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരുന്നു. ഇന്ന് രാത്രി തന്നെ മാറ്റണമെന്നാണ് ജില്ലാ കളക്ടർ നവജ്യോത് ഖോസേ ആവശ്യപ്പെട്ടത്. ഫ്ളക്സുകൾ മാറ്റിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിച്ചു.