
വേനൽക്കാലം പകർച്ച വ്യാധികളുടെ കാലമാണ്. വായുവിലൂടെയും വെള്ളത്തിലൂടെയും മാത്രമല്ല, ഭക്ഷണത്തിലൂടെയും അസുഖങ്ങൾ പടരാറുണ്ട്. അതിനാൽ വേനൽക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. വേനൽക്കാലത്ത് പൊതുവേ അമിതഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണസാധനങ്ങൾ തന്നെ തിരഞ്ഞെടുക്കണം.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. ഭക്ഷണത്തിൽ എരിവ്, പുളി, മസാലകൾ എന്നിവ പരമാവധി നിയന്ത്രിക്കുക. നെയ്യ്, വെണ്ണ, ചീസ് എന്നിവ പരമാവധി ഒഴിവാക്കുക. ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
ഇതിന് പകരം ഗ്രീൻ ടീ ശീലമാക്കാം. ഐസ്ക്രീം, കൂൾഡ്രിങ്ക്സ്, എന്നിവ കുടിക്കുന്നത് ദാഹം വർദ്ധിപ്പിക്കുന്നു. പിസ, ബർഗർ പോലെയുള്ള ജങ്ക് ഫുഡ് വേനൽക്കാലത്ത് പൂർണമായി ഒഴിവാക്കാം. സോസ് ചേർത്ത ഭക്ഷണങ്ങളും വേണ്ടെന്നു വയ്ക്കാം. വേനൽക്കാലത്ത് മാംസാഹാരം പരമാവധി ഒഴിവാക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ഇവ ദഹന പ്രക്രിയ കൂടുതൽ സങ്കീർണ്ണമാക്കും. ഇവ കൂടാതെ ഡ്രൈ ഫ്രൂട്ട്സ് , തേൻ എന്നിവയുടെ ഉപയോഗവും വേനൽക്കാലത്ത് കുറയ്കാം.