പെരുമ്പടപ്പ്: പതിനൊന്നുകാരനായ ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വെളിയങ്കോട് തണ്ണിത്തുറ സ്വദേശി മുട്ടിൽ മുഹമ്മദ് (50) ആണ് പിടിയിലായത്. പാലപ്പെട്ടി അജ്മീർ നഗറിലെ തന്റെ ചായക്കടയിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെളിയങ്കോട് അങ്ങാടിയിൽ വച്ച് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.