 
മഞ്ചേരി: പട്ടർകുളത്തെ കുടക്കല്ല് സംരക്ഷിക്കാൻ പുരാവസ്തു വകുപ്പ് തീരുമാനം. കുടക്കല്ല് നിൽക്കുന്ന 2 സെന്റ് സ്ഥലവും ഇവിടേക്കുള്ള നാലടി വീതിയുള്ള വഴിയും ഏറ്റെടുക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടു . മഹാശിലായുഗത്തിലെ ശിലാ നിർമ്മിതികളാണ് കുടക്കല്ലു
കൾ എന്നറിയപ്പെടുന്നത്. മനുഷ്യരുടെ മൃതദേഹം സൂക്ഷിക്കാനാണ് കുടക്കല്ല് സ്ഥാപിച്ചിരുന്നത്. വില്യം ലോഗന്റെ
മലബാർ മാന്വലിലും പട്ടർകുളത്തെ കൂടക്കലിനെ സംബന്ധിച്ച് പരാമർശം ഉണ്ടായിരുന്നു.എന്നാൽ ബജറ്റുകളിലും സുവനീറുകളിലും പരാമർശങ്ങൾ ഉണ്ടായതല്ലാതെ കുടക്കല്ല് ഏറ്റെടുത്ത് സംരക്ഷിക്കാൻ വർഷങ്ങളായി നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല
മൂന്ന് വലിയ കല്ലുകൾ കൊണാകൃതിയിൽ വയ്ക്കുകയും അതിലൊരു കരിങ്കല്ല് കുടപോലെ നിൽക്കുന്ന രീതിയിലുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഏറെകാലമായി ഈ കുടക്കല്ലിനു ചുറ്റും കാട് മൂടുകയും മുകളിലെ കല്ല് ചെരിഞ്ഞു വീഴാറായ നിലയിലുമായിരുന്നു. എൻ വൈ എൽ മഞ്ചേരി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് യാസിർ പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രിക്ക് നിവേദനം കൊടുത്തത്തിന്റെ അടിസ്ഥാനത്തിലാണിപ്പോൾ കുടക്കല്ല് സംരക്ഷിക്കാൻ ഉത്തരവ് ഉണ്ടായിരിക്കുന്നത്.