fff
തൗഫീക്ക് അലി

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയ പീഡിപ്പിച്ച കേസിൽ തെന്നല സ്വദേശി തെന്നാൻപുലക്കൽ തൗഫീക്ക് അലിയെ(27) ബംഗളൂരുവിൽ വച്ച് പിടികൂടി. സംഭവത്തിൽ മലപ്പുറം വനിതാ പൊലീസ് കേസെടുത്തതോടെ പ്രതി നാട്ടിൽ നിന്ന് മുങ്ങി കാസർകോട്, മംഗലാപുരം എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടങ്ങളിലെത്തി പരിശോധന നടത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു.
പിന്നീട് ബംഗളൂരുവിൽ ഉണ്ടെന്ന് മനസിലായ പൊലീസ് വിവിധ ലോഡ്ജുകളിൽ പരിശോധന നടത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ സമാനമായ കുറ്റകൃത്യത്തിന് മുമ്പും പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് മനസിലായി. എസ്.എച്ച്.ഒ. റസിയ ബംഗാളത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒ. പി. മോഹനദാസ്, സി.പി.ഒ. പ്രദീപ്, ഹബീബ, ഹംസ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജാരാക്കി റിമാന്റ് ചെയ്തു.