
കൊണ്ടോട്ടി: മസ്‌ക്കറ്റിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് മിശ്രത രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ 45 ലക്ഷത്തിന്റെ സ്വർണ്ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇന്നലെ സലാം എയറിന്റെ വിമാനത്തിൽ മസ്‌ക്കറ്റിൽ നിന്നെത്തിയ മലപ്പുറം മൊറയൂർ സ്വദേശി മുഹമ്മദ് അൻസാർ (32) നിന്നാണ് സ്വർണം പിടികൂടിയത്. സ്വർണ മിശ്രിതം ഗുളിക രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.നാലു ഗുളികകളിലാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്.ഇതിൽ നിന്ന് വേർതിരിച്ച സ്വർണത്തിന് 45 ലക്ഷം രൂപ വിലലഭിക്കും. കസ്റ്റംസ് അസി.കമ്മീഷണർ കെ.വി.രാജന്റെ നിർദേശത്തിൽ സൂപ്രണ്ടുമാരായ പ്രവീൺകുമാർ,പ്രേംജിത്,സന്തോഷ് ജോൺ,ഇൻസ്‌പെക്ടർമാരായ എം.പ്രതീഷ്,മുഹമ്മദ് ഫൈസൽ തുടങ്ങിയവരാണ് സ്വർണ്ണം പിടികൂടിയത്.