
പൊന്നാനി: സ്വർണക്കടത്തിലെയും ഡോളർ കടത്തിലെയും അന്വേഷണം സി.പി.എം-ബി.ജെ.പി ധാരണയുടെ അടിസ്ഥാനത്തിൽ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഐശ്വര്യ കേരള യാത്രയ്ക്ക് പൊന്നാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോളർ കടത്ത് കേസ് സത്യസന്ധമായി അന്വേഷിച്ചാൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രതിക്കൂട്ടിൽ നിൽക്കും.സ്പീക്കർക്കെതിരെ കോടതിയിൽ നൽകിയ രഹസ്യമൊഴി വായിച്ച ജഡ്ജി ഞെട്ടിപ്പോയെന്നാണ് പറഞ്ഞത്. അത് നമ്മളാണ് വായിച്ചിരുന്നതെങ്കിൽ ബോധം കെട്ട് വീഴുമായിരുന്നു. ഇതുപോലെ അപമാനിതനായ സ്പീക്കർ നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു