പരപ്പനങ്ങാടി : തിരുവളയനാട്ടുകാവ് ക്ഷേത്രത്തിൽ ഗുരുതി ഉത്സവം കൊണ്ടാടി . ഭൂതക്കോലങ്ങൾ അവകാശികളായ കല്ലിങ്ങൽ തറവാട്ടിൽ നിന്നും കെട്ടി നെടുവ ഭൂതത്താൻ കുന്ന് പ്രതിമകളെ വണങ്ങി ചടങ്ങുകൾക്ക് ശേഷം ഹരിപുരം തിരു വളയനാട്ടു കാവിൽ എത്തി .നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണ് ഇന്നും തനിമ നിലനിറുത്തിക്കൊണ്ടുള്ള ഭൂതക്കോലങ്ങൾ കെട്ടി ആടുന്നത് .എല്ലാ വർഷവും മകരപോക്കു ചൊവ്വ നാളുകളിൽ ആണ് ഗുരുതി ഉത്സവം കൊണ്ടാടുന്നത് .