കൊണ്ടോട്ടി: ടി വി ഇബ്രാഹിം എംഎൽഎ വർഷംതോറും കൊണ്ടോട്ടിയിൽ നടത്തിവരുന്ന 'അക്ഷര ദക്ഷിണ' സമർപ്പണം ഫെബ്രുവരി14ന് വൈകിട്ട് നാലു മുതൽ മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നടക്കും. ഡോ: കെ.കെ മുഹമ്മദ് അബ്ദുൾ സത്താർ രചിച്ച 'കൊണ്ടോട്ടി- ചരിത്രം, സംസ്‌കാരം' എന്ന ദേശചരിത്ര ഗ്രന്ഥമാണ് ഇത്തവണ ദക്ഷിണയായി നൽകുന്നത്.
എഴുത്തുകാരെയും വായനയെയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അക്ഷര ദക്ഷിണ പദ്ധതി ആരംഭിച്ചത്.
കൊണ്ടോട്ടി മണ്ഡലത്തിലെ വായനശാലകൾക്കും എഴുത്തുകാർക്കും സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് പുസ്തകങ്ങൾ ദക്ഷിണയായി സമർപ്പിക്കുന്നത്.