
പെരിന്തൽമണ്ണ: വിദ്യാർത്ഥിയെ പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അറുപതുകാരൻ ഉൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിൽ. താഴേക്കോട് സ്വദേശികളായ മുതുകുറ്റി മുസ്തഫ(60), കിഴക്കേക്കര മുഹമ്മദ് നസീർ(40) എന്നിവരെയാണ് ഇൻസ്പെക്ടർ സജിൻശശി അറസ്റ്റുചെയ്തത്. പോക്സോ വകുപ്പ് പ്രകാരം വ്യാഴാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റുചെയ്തത്. ഇതേ സംഭവത്തിൽ കഴിഞ്ഞദിവസം വാക്കയിൽ റിയാസിനെ(38) അറസ്റ്റുചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. കഴിഞ്ഞ ഡിസംബർ മുതൽ പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി.