adyan
ആഢ്യൻപാറ ആനക്കുളം ഭാഗത്തുള്ള റബ്ബർ എസ്റ്റേറ്റിൽ ഉണ്ടായ തീപിടുത്തം

നിലമ്പൂർ: ആഢ്യൻപാറ ആനക്കുളം ഭാഗത്തെ റബ്ബർ എസ്റ്റേറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ടേക്കറോളം സ്ഥലത്തെ റബ്ബർ തൈകൾ കത്തിനശിച്ചു. വണ്ടൂർ ചെറുകോട് സ്വദേശി ഇബ്രാഹീമിന്റെ ഉടമസ്ഥതയിലുള്ളതാണ് തോട്ടം. 13ന് ഉച്ചയ്ക്ക് 12ഓടെയാണ് തീ പടരാൻ ആരംഭിച്ചത്. ഉടൻ സംഭവ സ്ഥലത്തെത്തിയ നിലമ്പൂർ അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ ഫയർ ബീറ്റുകൾ ഉപയോഗിച്ച് തീ തല്ലിക്കെടുത്തി.തീ അണയ്ക്കുന്നതിനിടെ ചൂടും പുകയുമേറ്റ് അവശനിലയിലായ തോട്ടം ജീവനക്കാരൻ അസം സ്വദേശി അക്സദിനെ (25) അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ പ്രാഥമിക ശ്രുശ്രൂഷ നൽകുകയും ഉടനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അസി: സ്റ്റേഷൻ ഓഫീസർ ഒ.കെ അശോകൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഇ എം ഷിന്റു, വി സുധീഷ്, കെ.പി അമീറുദ്ദീൻ, വി.സലീം, ടി.കെ. നിഷാന്ത്, എ.ശ്രീരാജ്,എം. നിസാമുദ്ദീൻ,എസ്. സനന്ത്, സി. വിനോദ്,​ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ (മെക്കാനിക്ക് ) എൽ ഗോപാലകൃഷ്ണൻ, എം. മെഹ്ബൂബ് റഹ്മാൻ , ഹോംഗാർഡ് കെ. തോമസ്, സിവിൽ ഡിഫൻസ് വാളണ്ടിയർ മുസ്തഫ പാതിരിപ്പാടം എന്നിവർ തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി.