
പൊന്നാനി: മാറഞ്ചേരി, വന്നേരി എച്ച്.എസ്.എസുകളിൽ നടത്തിയ രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 176 വിദ്യാർത്ഥികൾക്കും നാല് അദ്ധ്യാപകർക്കുമാണ് കൊവിഡ് കണ്ടെത്തിയത്. ഇരു സ്കൂളുകളിലുമായി ഏഴാംതീയതി 262 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രണ്ടു സ്കൂളിലുമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 442 ആയി.