എടപ്പാൾ: കെ.എസ്.ആർ.ടി.സി എടപ്പാൾ ഡിപ്പോയിലെ ജീവനക്കാർക്കായി നിർമ്മിച്ച 50ലേറെ ക്വാർട്ടേഴ്സുകൾ അപകടാവസ്ഥയിൽ. നിലവിൽ പത്തിൽ താഴെ ക്വാർട്ടേഴ്സുകളിലേ താമസക്കാരൊള്ളൂ. കാലപ്പഴക്കവും അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തതുമാണ് കെട്ടിടങ്ങൾ അപകടാവസ്ഥയിലാവാൻ കാരണം. ചുമർ ഭിത്തികൾ പലയിടത്തും പൊട്ടിയിട്ടുണ്ട്. മഴക്കാലത്ത് ചോർന്ന് ഒലിക്കും. പല കെട്ടിടങ്ങളും ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ്. ജീവനക്കാർ പരാതിപ്പെട്ടാവും കൃത്യമായ അറ്റക്കുറ്റപണികൾ നടത്താറില്ല.