
എടപ്പാൾ : എടപ്പാൾ മേൽപ്പാലം പണി ത്വരിതഗതിയിൽ പുരോഗിക്കുന്നുണ്ടെങ്കിലും ഉദ്ഘാടനം ഉടനെ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. 28നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 20ഓടെനിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായാൽ പിന്നെ ഉദ്ഘാടനം നടത്താനാവില്ല.
20-ാം തീയതിക്കു ശേഷം ഉദ്ഘാടനം നിശ്ചയിച്ച ചില പദ്ധതികൾ ഈ പശ്ചാത്തലത്തിൽ നേരത്തെയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ എടപ്പാൾ മേൽപ്പാലം ഉദ്ഘാടനം ചെയ്യാനുള്ള സാദ്ധ്യത പക്ഷേ, വിരളമാണ്. റോഡിന്റെ പാർശ്വ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതടക്കമുള്ള പ്രവൃത്തികൾ ബാക്കിയാണ്.ഉദ്ഘാടനം നടന്നില്ലെങ്കിലും പ്രവൃത്തി വൈകാതെ പൂർത്തിയാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ