
മമ്പാട്: കൈവിരൽ വീടിന്റെ ഗേറ്റിന്റെ ലോക്കിനുള്ളിൽ കുടുങ്ങി അവശനായ ഭിന്നശേഷിക്കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മമ്പാട് ഓടായിക്കലിൽ താമസിക്കുന്ന വള്ളിക്കാടൻ മുസ്തഫയുടെയും സൽമത്തിന്റെയും മകനായ സിനാൻ( 14 ) ന്റെ കൈ വിരലാണ് കുടുങ്ങിയത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോട് കൂടിയാണ് സംഭവം. നിലമ്പൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ ഗഫൂർ, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ ഇ.എം. ഷിന്റു, എം. മെഹ്ബൂബ് റഹ്മാൻ, കെ.പി അമീറുദ്ദീൻ , വി.സലീം, എ. എസ്. പ്രദീപ് എന്നിവരടങ്ങിയ സംഘം ഷിയേഴ്സ്, ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോക്ക് പൊട്ടിച്ച് കൈവിരൽ പുറത്തെടുത്തു. സിവിൽ ഡിഫൻസ് വളണ്ടിയർമാരായ ഷഹബാൻ മമ്പാട്, ബിപിൻ പോൾ പങ്കെടുത്തു.