
പെരിന്തൽമണ്ണ: ചരിത്ര പ്രസിദ്ധമായ പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ട് നേർച്ചയും അനുസ്മരണ സമ്മേളനവും ഈ മാസം 24 ന് ആരംഭിക്കും. 24ന് വൈകിട്ട് നാലിന് നടക്കുന്ന മഖാം സിയാറത്തോടെയാണ് നേർച്ചക്ക് തുടക്കമാകും. മതപ്രഭാഷണ പരമ്പര കെ. ആലികുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. 25ന് 7 മണിക്ക് മജ്ലിസ്നൂർ നടക്കും. ഹസൻ സഖാഫി മുഖ്യപഭാഷണം നടത്തും. 26ന് നടക്കുന്ന ദുആ സമ്മേളനത്തിന് ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകും. സിംസാറുൽ ഹഖ് ഹുദുവി മുഖ്യപ്രഭാഷണം നടത്തും.27ന് നടക്കുന്ന സമാപന സമ്മേളനം സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 28ന് നേർച്ച സമാപിക്കും.