njhhhhh
​താ​നൂ​ർ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​തു​റ​മു​ഖ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ മുഖ്യമന്ത്രി പിണറായി വിജയൻ ​ഓ​ൺ​ലൈ​നാ​യി​ ​നി​ർ​വ​ഹി​ക്കു​ന്നു

താനൂർ: താനൂർ മത്സ്യബന്ധന തുറമുഖം പതിനായിരം പേർക്ക് നേരിട്ടും ഒരു ലക്ഷമാളുകൾക്ക് പരോക്ഷമായും തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 600 ടൺ അധിക മത്സ്യബന്ധനത്തിന് തുറമുഖം അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 86 കോടി രൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ താനൂർ മത്സ്യബന്ധന തുറമുഖത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അദ്ധ്യക്ഷയായി. ഹാർബർ യാഥാർത്ഥ്യമായതോടെ 50 ദിവസം അധികമായി മത്സ്യബന്ധനത്തിന് സാധിക്കുമെന്നും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് ചടങ്ങിൽ വിശിഷ്ടാതിഥിയായി. സമ്മേളന ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. മന്ത്രി ഡോ.കെടി ജലീൽ മുഖ്യപ്രഭാഷണം നടത്തി.