
വള്ളിക്കുന്ന് : അരിയല്ലൂർ എം.വി.എച്ച്.എസ്.എസിൽ 224 വിദ്യാർത്ഥികൾക്ക് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 23 കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചിന് സ്കൂളിലെ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 12ന് രണ്ട് വിദ്യാർത്ഥികൾക്കും മൂന്ന് അദ്ധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.