
ചങ്ങരംകുളം:പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കോലിക്കരയിൽ കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രധാന പ്രതിയെ അന്വേഷണ സംഘം കോഴിക്കോട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി.പാവിട്ടപ്പുറം സ്വദേശി മുനീബ്(26) കുത്തേറ്റ് മരിച്ച കേസിലെ ഒന്നാം പ്രതി കോലിക്കരയിൽ താമസിക്കുന്ന ഷമാസിനെയാണ്(21) തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്. താമരശ്ശേരി ചുരം ഒമ്പതാം വളവിലെ റോഡരികിലെ പൊന്തക്കാട്ടിൽ നിന്നാണ്
കൊലപ്പെടുത്താനുപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെത്തിയത്. ചങ്ങരംകുളം സി.ഐ സജീവ്, എസ്.ഐ ഹരിഹരസൂനു,എസ്.ഐ ആന്റോ ഫ്രാൻസിസ്,സിവിൽ പൊലീസ് ഓഫീസർമാരായ ബിജുമോൻ, ഭാഗ്യരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. മൂന്ന് ദിവസത്തിന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ മുഴുവൻ പ്രതികളെയും അന്വേഷണസംഘം ഇതിനോടകം പിടികൂടിക്കഴിഞ്ഞു.അടുത്തിടെ ചങ്ങരംകുളം സ്റ്റേഷൻ അതിർത്തിയിൽ നടന്ന രണ്ട് കൊലപാതകക്കേസുകൾ അടക്കം തെളിയിച്ച് മുഴുവൻ പ്രതികളെയും താമസിയാതെ തന്നെ അറസ്റ്റ് ചെയ്ത് റിമാന്റിൽ ആക്കാൻ കഴിഞ്ഞത് ചങ്ങരംകുളം പോലീസിന് അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്.