
മലപ്പുറം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ നാളെ എട്ട് സ്‌കൂളുകളുടെ കൂടി പ്രവൃത്തി ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കിഫ്ബിയിൽ നിന്നും ഒരു കോടി രൂപ വീതം അനുവദിച്ച ഏറനാട് മണ്ഡലത്തിൽ ഉൾപ്പെട്ട ജി യു പി എസ് ചേങ്ങര, ജി യു പി എസ് മുണ്ടമ്പ്ര, ജി എൽ പി എസ് കിഴിശ്ശേരി, ജി എച്ച് എസ് പന്നിപ്പാറ, ജി എച്ച് എസ് വെറ്റിലപ്പാറ, ജിയുപിഎസ് മൂർക്കനാട് എന്നീ സ്‌കൂളുകളും മങ്കട മണ്ഡലത്തിലെ ജി യു പി എസ് പാങ്ങുമാണ് സ്‌കൂളുകൾ.ലാൻ ഫണ്ടിൽ നിന്നും 1.15 കോടി രൂപ അനുവദിച്ച മഞ്ചേരി മണ്ഡലത്തിലെ ജി യു പി എസ് ഒറവമ്പുറം സ്‌കൂളിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കും.