 
പെരിന്തൽമണ്ണ: ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ സ്ഥാപന ഉടമയായ യുവാവ് അറസ്റ്റിൽ. കുന്നപ്പള്ളി തങ്കയത്തിൽ മുഹമ്മദ് ഷെരീഫിനെയാണ്(38) പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സജിൻ ശശി അറസ്റ്റുചെയ്തത്.
പരാതിയിൽ പറയുന്നതിങ്ങനെ- 2014ലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ ഊട്ടിറോഡിലെ സ്ഥാപനത്തിന് മുകളിൽവച്ച് യുവാവ് പീഡിപ്പിച്ചു. ശേഷം വിവാഹം കഴിക്കണമെങ്കിൽ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. യുവതി 2,64,000 രൂപയും 55 പവനിലേറെ സ്വർണാഭരങ്ങളും നൽകി. സംഭവം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യുവാവ് വിവാഹിതനാണെന്നും ഭാര്യയും കുട്ടികളുമുണ്ടെന്നും മനസിലാക്കിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സീനിയർ സി.പി.ഒ ഫൈസൽ കപ്പൂർ, സി.പി.ഒ. ഷിഹാബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തിൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.