
തിരൂരങ്ങാടി : ഗ്രാമീണ റോഡുകളിലൂടെചീറിപ്പാഞ്ഞ് ഭിഷണി യായി ടിപ്പർ ലോറികൾ . ജനത്തിരക്കേറിയ സ്ഥലങ്ങളിലും കുതിപ്പിന് കുറവൊന്നുമില്ല. നിയമപാലകരുടെ ഭാഗത്തുനിന്ന് നടപടികളില്ലാത്തതും വേഗം കൂട്ടുന്നു.തിരൂരങ്ങാടി ചെറുമുക്ക് ഭാഗത്തേക്കുള്ള ഇടുങ്ങിയ റോഡിലാണ് മരണപ്പാച്ചിൽ കൂടുതലുള്ളത്. പല ടിപ്പർ ലോറി ഡ്രൈവർമാർക്കും ട്രിപ്പ് അടിസ്ഥാനത്തിലാണ് കൂലി .അതിനാൽ പരമാവധി ട്രിപ്പടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചീറിപ്പാച്ചിൽ. 
വാഹനങ്ങൾ പൊലീസ് പിടിച്ചാലും പിഴയീടാക്കി വിട്ടയക്കാറാണ് പതിവ്. അതിനാൽ തന്നെ കുതിച്ചോട്ടം തടയാൻ ഇത് വലിയ പ്രയോജനം ചെയ്യുന്നില്ല.