aparna

അപർണ റോയിക്കും ആൻസി സോജനും കെസി​യ മറിയം ബെന്നിക്കും മീറ്റ് റെക്കാഡ്

തേ​ഞ്ഞി​പ്പ​ലം​:​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​സി​ന്ത​റ്റി​ക് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ദ​ക്ഷി​ണേ​ന്ത്യ​ ​അ​ത്‌​ല​റ്റി​ക് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ര​ണ്ടു​ദി​വ​സ​ത്തെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​പ്പോ​ൾ​ ​ത​മി​ഴ്നാ​ട് ​മു​ന്നി​ൽ​ .​ 24​ ​സ്വ​ർ​ണ​വും​ 29​ ​വെ​ള്ളി​യും​ 21​ ​വെ​ങ്ക​ല​വും​ ​നേ​ടി​ 491.5​ ​പോ​യി​ന്റുമായാണ് ​ത​മി​ഴ്നാ​ട് ഒ​ന്നാം​സ്ഥാ​ന​ത്ത് ​നി​ൽ​ക്കു​ന്ന​ത്.​ 17​ ​സ്വ​ർ​ണ​വും​ 28​ ​വെ​ള്ളി​യും​ 22​ ​വെ​ങ്ക​ല​വും​ ​നേ​ടി​ 450.5​ ​പോ​യി​ന്റു​മാ​യി​ ​കേ​ര​ളം​ ​ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്.​ 14​ ​സ്വ​ർ​ണ​വും​ ​എ​ട്ട് ​വെ​ള്ളി​യും​ 10​ ​വെ​ങ്ക​ല​വും​ ​നേ​ടി​ 249​ ​പോ​യി​ന്റു​മാ​യി​ ​ക​ർ​ണാ​ട​ക​ ​മൂ​ന്നാം​സ്ഥാ​ന​ത്തും​ ​അ​ഞ്ച് ​സ്വ​ർ​ണ​വും​ ​ഒ​രു​ ​വെ​ള്ളി​യും​ 10​ ​വെ​ങ്ക​ല​വും​ ​നേ​ടി​ 144​ ​പോ​യി​ന്റു​മാ​യി​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​നാ​ലാം​സ്ഥാ​ന​ത്തു​മാ​ണ്.
​ര​ണ്ടാം​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​ 11​ ​റെ​ക്കാ​ഡു​ക​ൾ​ ​പി​റ​ന്നു.​ ​അ​ണ്ട​ർ​ 20​ ​വി​ഭാ​ഗ​ത്തി​ൽ​ 100​ ​മീ​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​അ​പ​ർ​ണ​ ​റോ​യി​യും​ ​ലോം​ഗ് ​ജ​മ്പി​ൽ​ ​ആ​ൻ​സി​ ​സോ​ജ​നും​ ​ഹാ​മ​ർ​ ​ത്രോ​യി​ൽ​ ​ ​കെ​സി​​​യ​ ​മ​റി​യം​ ​ബെ​ന്നി​യും,​ ​അ​ണ്ട​ർ​ 16​ ​വി​ഭാ​ഗം​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഹൈ​ജ​മ്പി​ൽ​ ​ക​ർ​ണാ​ട​ക​യു​ടെ​ ​പാ​വ​ന​ ​നാ​ഗ​രാ​ജും ഷോ​ട്ട്പു​ട്ടി​ൽ​ ​ത​മി​ഴ്നാ​ടി​ന്റെ​ ​രൂ​പ​ശ്രീ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​യും​ ​അ​ണ്ട​ർ​ 18​ ​പെ​ൺ​​​കു​ട്ടി​​​ക​ളു​ടെ​ 400​ ​മീ​റ്റ​റി​ൽ​ ​ക​ർ​ണാ​ട​ക​ത്തി​ന്റെ​ ​പ്രി​യ​ ​ഹ​ബ്ബ​ത്ത​ ​ന​ഹ​ള്ളി​ ​മോ​ഹ​നും​ 100​ ​മീ​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സി​ൽ​ ​തെ​ല​ങ്കാ​ന​യു​ടെ​ ​അ​ഗ​സാ​ര​ ​ന​ന്ദി​നി​യും​ ​ഷോ​ട്ട്പു​ട്ടി​ൽ​ ​ത​മി​ഴ്നാ​ടി​ന്റെ​ ​ഷ​ർ​മി​ള​യും,​ ​അ​ണ്ട​ർ​ 18​ ​ആ​ൺ​​​കു​ട്ടി​​​ക​ളു​ടെ​ 400​ ​മീ​റ്റ​റി​ൽ​ ​ത​മി​ഴ്നാ​ടി​ന്റെ​ ​ഭ​ര​തും​ ​പോ​ൾ​വാ​ൾ​ട്ടി​ൽ​ ​ശ​ക്തി​ ​മ​ഹേ​ന്ദ്ര​നു​മാ​ണ് ​റെ​ക്കാ​ഡു​ക​ൾ​ ​ഭേ​ദി​ച്ച​ത്.​ ​മീ​റ്റ് ഇ​ന്ന് ​സ​മാ​പി​ക്കും