
മലപ്പുറം: മുസ്ലിംലീഗിനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് മറുപടിയുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിനെ ക്ഷണിക്കാൻ മാത്രം ബി.ജെ.പി വളർന്നിട്ടില്ലെന്നും അതിന് വച്ച വെള്ളം വാങ്ങിവച്ചാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിങ്ങൾക്ക് ക്ഷണിക്കാൻ നല്ലത് ഇപ്പോൾ കേരളം ഭരിക്കുന്നവരാണ്. അവർ നിങ്ങളുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനം ഉണ്ട്.- അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങൾ നടത്തുന്ന സൗഹൃദ സന്ദേശയാത്രയിൽ പ്രസംഗിച്ച് ശോഭ സുരേന്ദ്രന് മറുപടി പറയുകയായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി.