 
അലനല്ലൂർ: വേനൽ ശക്തി പ്രാപിച്ചതോടെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി വെള്ളിയാർ പുഴയിൽ മുണ്ടക്കുന്ന് ജനകീയ സമിതിയും എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് സ്‌കൗട്ട് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ് യൂണിറ്റും ചേർന്ന് ജനകീയ തടയണ നിർമ്മിച്ചു. മുണ്ടക്കുന്ന്, കാപ്പുപറമ്പ് പ്രദേശത്ത് 300 കുടുബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നിർമ്മാണ പ്രവൃത്തി ജില്ലാ പഞ്ചായത്തംഗം മെഹർബാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്കംഗം മണികണ്ഠൻ വടിശ്ശീരി അദ്ധ്യക്ഷനായി. പഞ്ചായത്തംഗം പി.പി.സജ്ന സത്താർ, കെ.ഹംസപ്പ, സി.മുഹമ്മദാലി, റഫീഖ പാറോക്കോട്ടിൽ, സ്‌കൗട്ട് ആന്റ് ഗൈഡ്സ് കോ ഓഡിനേറ്റർ അൻവർ, പി.പി.ഫിറോസ് ബാബു, അബ്ദുൾ റഷീദ്, അഷറഫ്, സമീർ കല്ലായി, പി.സാജിദ്, യു.പി.ഗഫൂർ, മുഹമ്മദ്കുട്ടി മുതുകുറ്റി, ശശി, ഉമ്മർ, അഷറഫ്, പി.പി.അലി, മുഹമ്മദ് അനസ്, ഷമീം വട്ടമണ്ണപ്പുറം, വി.നാജിയ, കെ.ഷഹാന, ഇണ്ണു, യൂസഫ് തെക്കൻ, സി.ഷൗക്കത്ത് നേതൃത്വം നൽകി.