 
നെല്ലിയാമ്പതി: പ്രദേശത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് വിവരങ്ങൾ നൽക്കുന്നതിനുള്ള കൈകാട്ടിയിലെ ഇൻഫർമേഷൻ കേന്ദ്രം തുറന്നു പ്രവർത്തിക്കാത്തത് സഞ്ചാരികളെ ഏറെ കഷ്ടത്തിലാക്കുന്നു. 2007ൽ പ്രവർത്തനം തുടങ്ങിയ കേന്ദ്രം ഒരു വർഷം മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. പിന്നീട് പത്തുവർഷമായി അടഞ്ഞുകിടക്കുകയാണ്.
നെല്ലിയാമ്പതിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന വ്യൂ പോയന്റുകൾ, താമസ സൗകര്യം, ഗൈഡ് സൗകര്യം എന്നിവ ഏർപ്പെടുത്തുകയും മറ്റു സേവനം നൽകുകയുമായിരുന്നു പ്രവർത്തനോദ്ദേശ്യം. വരുമാനക്കുറവും ജീവനക്കാരുടെ അപര്യാപ്തതയുമാണ് അടച്ചിടാൻ കാരണം. പരിസ്ഥിതി സംരക്ഷണം, കാട്ടുതീ, പ്ലാസ്റ്റിക് നിരോധനം തുടങ്ങി ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രീതിയിലും കേന്ദ്രം പ്രവർത്തിച്ചിരുന്നു.
ഡി.ടി.പി.സി, സാക്ഷരതാ മിഷൻ, പഞ്ചായത്ത് തുടങ്ങിയവയുടെ നേത്യത്യത്തിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അവധിക്കാലം തുടങ്ങിയതോടെ മറ്റു ജില്ലകളിൽ നിന്നുള്ള സഞ്ചാരികളുടെ തിരക്ക് കൂടും. അതിനാൽ സെന്റർ ഉടൻ തുറക്കണമെന്ന ആവശ്യം ശക്തമാണ്.