 
കടമ്പഴിപ്പുറം: കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി പാലത്തറ ഭഗവതി ക്ഷേത്രത്തിലെ വലിയാറാട്ട് ഭരണി ഉത്സവത്തിന് ചടങ്ങുകളോടെ തുടക്കമായി. തന്ത്രി പനാവൂർ നാരായണൻ നമ്പൂതിരി കൊടിയേറ്റി. 11ന് രക്ഷസ് പൂജയും 13ന് സർപ്പബലിയുമുണ്ടാകും. 16ന് ചെറിയാറാട്ടും 17ന് വലിയാറാട്ടും 18ന് ഭരണിവേലയും നടക്കും. വേല ദിവസം വൈകിട്ട് ദേശപാന വരവുണ്ടാകും. 19ന് കൊടിയിറങ്ങും. വലിയാറാട്ടിന് രാത്രിയിലും ഭരണിവേല ദിനത്തിലും വിവിധ ദേശക്കാളവേല വരവ് ഒഴിവാക്കും. ഒറ്റക്കാളയെയും കുതിരയെയും എഴുന്നള്ളിക്കും.